സുരക്ഷിതമായിറോഡ് മുറിച്ചുകടക്കാന്‍ സാങ്കേതിക സഹായവുമായി വിദ്യാര്‍ഥിക്കൂട്ടം

സുരക്ഷിതമായിറോഡ് മുറിച്ചുകടക്കാന്‍ സാങ്കേതിക സഹായവുമായി

സ്‌കൂളിനു മുന്നിലെ സീബ്ര ലൈനില്‍ അപകടം തുടര്‍ക്കഥായാതാണ് എറണാകുളം തേവര ഗവ. ഗേള്‍സ് ഹൈസ്‌കൂൡലെ അശ്വതി മനോജിന്റെയും സംഘത്തിന്റെയും പുതിയ കണ്ടുപിടുത്തത്തിന് കാരണമായത്. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനു സാങ്കേതിക സഹായം ഒരുക്കുകയാണ് ഇവര്‍ ചെയ്തത്. സീബ്ര ലൈനിനോടനുബന്ധിച്ച് സ്ഥാപിച്ച ബെസറും എല്‍.ഇ.ഡിയുമാണ് ഈ സംവിധാനത്തിന്റെ പ്രാധാനഭാഗം. സീബ്ര ലൈനിന്റെ ഇരുവശത്തുമായി ഇവ സ്ഥാപിക്കുന്നു. ഇവയ്ക്കു സമീപം സ്ഥാപിക്കുന്ന സെന്‍സറുകള്‍ ലൈനില്‍ ആള്‍ കയറിയാല്‍ തിരിച്ചറിയും.ഇതോടൊടെ ചുവന്ന എല്‍.ഇ.ഡിയും ബസറും പ്രവര്‍ത്തിച്ചുതുടങ്ങും. ഒപ്പം സീബ്ര ലൈനിനു ഇരുവശവും റോഡില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്തവിധം തടസവും ഉയര്‍ന്നുവരും. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌കൂളിനു മുന്നിലെ അപകടങ്ങള്‍ കുറയ്ക്കാനായെന്ന് അശ്വതിയും കൂട്ടരും ഒരേസ്വരത്തില്‍ പറയുന്നു. സ്‌കൂളിലെ അധ്യാപികയായ നിഷ ആന്റണിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളായ ആന്‍സി റോസ്, അശ്വതി മനോജ്, ദേവിപ്രിയ, കൃപ, മേരി അലീന എന്നിവരാണ് ഈ സാങ്കേതിക സംവിധാനം വികസിപ്പിച്ചത്. 29-മതു കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ അശ്വതി മനോജ് സാങ്കേതിക സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു.