Wednesday, May 8, 2024
HomeCrimeകൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ റിമാൻഡിൽ

കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ റിമാൻഡിൽ

കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത മനശാസ്ത്രജ്ഞന്‍ ഗിരീഷിനെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്.പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പോക്‌സോ കേസില്‍ ഗിരീഷ് പ്രതിയാകുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യമാണ്. നേരത്തെയുള്ള കേസുകളില്‍ ഉന്നത ഇടപടല്‍ ഉണ്ടയാതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യം തള്ളിയതിനാല്‍ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ആ കേസ് റദ്ദാക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments