Wednesday, May 8, 2024
HomeNationalദുരൂഹസാഹചര്യത്തില്‍ പശു ചത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നു യോഗി ആദിത്യനാഥ്

ദുരൂഹസാഹചര്യത്തില്‍ പശു ചത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നു യോഗി ആദിത്യനാഥ്

ദുരൂഹസാഹചര്യത്തില്‍ പശു ചത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കണമെന്ന ഉത്തരവുമായി യോഗി സര്‍ക്കാരിന്റെ സര്‍ക്കുലര്‍. പശു ചത്താല്‍ ആവശ്യമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികള്‍ സ്വീകരിക്കാമെന്നുമാണ് ഉത്തരവ്.ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൃഗക്ഷേമവകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. പശുക്കള്‍ക്ക് സംരക്ഷണകേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കോടികള്‍ അനുവദിച്ചതിന് പിന്നാലെയാണ് പശുക്ഷേമത്തിന് പുതിയ നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍ രംഗത്തെത്തിയത്. പ്രധാനമായും അഞ്ച് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തീര്‍പ്പ് വരുത്തിയിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പശുക്കള്‍ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താല്‍ അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുമ്ബാകെ ഹാജരാക്കണം. സ്വാഭാവികമായി ചത്തതാണെങ്കില്‍ അക്കാര്യം ജനങ്ങളെ അറിയിക്കണം. നിര്‍ദേശങ്ങള്‍ അടങ്ങിയ ഇരുപത്തിമൂന്ന് പേജുള്ള പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പശു ചത്തതുമായി ബന്ധപ്പെട്ട് സംശയമോ ആരോപണമോ നിഴലിടുന്നുവെങ്കില്‍ ഉടന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടെത്തണം. അതേസമയം ബുലന്ദ് ഷഹറില്‍ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments