Wednesday, May 1, 2024
HomeKeralaഅമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയും ; ഇന്നസെൻറ്

അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയും ; ഇന്നസെൻറ്

താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റാകാൻ കഴിവുള്ള ഒട്ടേറെപ്പേർ സംഘടനയിലുണ്ട്.  പുതിയ ആളുകൾക്ക് അവസരം നൽകുന്നതിനും കൂടിയാണ്  താൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ജൂലൈയിൽ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പോടെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയാനാണ് ഇന്നസെന്റിന്റെ തീരുമാനം. ഇക്കാര്യം മറ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വർഷക്കാലത്തോളമായി താൻ ഈ സ്ഥാനത്ത് തുടരുകയാണ്. ഇനിയും തുടരുന്നത് ഔചിത്യമല്ല. പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് താൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ജൂലൈയിൽ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പോടെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിയാനാണ് ഇന്നസെന്റിന്റെ തീരുമാനം. ഇക്കാര്യം മറ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വർഷക്കാലത്തോളമായി താൻ ഈ സ്ഥാനത്ത് തുടരുകയാണ്. ഇനിയും തുടരുന്നത് ഔചിത്യമല്ല. പുതിയ ആളുകൾ ഈ പദവിയിലേയ്ക്ക് കടന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇത്രകാലവും സഹപ്രവർത്തകരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തെ തുടർന്നാണ് ഈ സ്ഥാനത്ത് തുടർന്നത്. ഇനി നിർബന്ധിച്ചാലും തുടരാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ രണ്ട് തവണയും സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ അധ്യക്ഷ പദവി കഷ്ടപ്പെട്ട് നേടിയതല്ലെന്നും എല്ലാവരും കൂടി തന്നെ ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments