പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുന്നു

easter

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ ഓര്‍മ്മ പുതുക്കി പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഇതോടെ 50 നാള്‍ നീണ്ട നോമ്പാചരണം സമാപിക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ഉയിര്‍പ്പുതിരുകര്‍മങ്ങളും നടക്കും. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി ക്രൂശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ  അനുസ്മരണമാണ് ഈസ്റ്റര്‍ ആഘോഷം. ജീവിതത്തിന്റെ നിരവധിയായ പ്രശ്നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തും. ദിവ്യബലി, കുര്‍ബാന, ഉയിര്‍പ്പിന്റെ ശുശ്രൂഷ, ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍, നമസ്കാരം എന്നിവ പള്ളികളില്‍ നടക്കും. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവ സമൂഹത്തിന് പ്രത്യാശയുടെയും നവ ജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍. കുരിശു മരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമങ്ങൾ നടക്കും.