Friday, May 3, 2024
HomeNationalഐക്യവും അഖണ്ഡതയുമുള്ള ഒറ്റ ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യം- രാഹുല്‍ ഗാന്ധി

ഐക്യവും അഖണ്ഡതയുമുള്ള ഒറ്റ ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യം- രാഹുല്‍ ഗാന്ധി

ഈ രാജ്യം ഒരു വ്യക്തിയുടേയോ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയോ മാത്രം സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയെ വിഭജിക്കാനാണ് മോദി ശ്രമിച്ചത്. എന്നാല്‍ ഒറ്റ ഇന്ത്യയെന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന്‍ രാഹുല്‍ പറഞ്ഞു.ഐക്യവും അഖണ്ഡതയുമുള്ള ഒറ്റ ഇന്ത്യ, മതസൗഹാര്‍ദമുള്ള ഇന്ത്യ ഇതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയെ വിഭജിക്കാനായിരുന്നു മോദിയുടെ ശ്രമം. അതില്‍ ഒന്ന് ധനികര്‍ക്കുള്ളതായിരുന്നു. അനില്‍ അംബാനിയേയും മെഹുല്‍ ചോക്‌സിയേയും പോലുള്ളവര്‍ക്ക്. അടുത്ത ഇന്ത്യ കര്‍ഷകരുടേയും തൊഴില്‍ രഹിതരുടേതുമായിരുന്നു. അതുകൊണ്ട് തന്നെ 2019 ല്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അത് ദാരിദ്ര്യത്തിന് എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമ്ബോള്‍ ഞങ്ങളുടെ യുദ്ധം ദാരിദ്ര്യത്തിന് എതിരെയായിരിക്കും. ന്യായ് പദ്ധതി ഞങ്ങള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. – രാഹുല്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments