Friday, May 3, 2024
HomeNationalചന്ദ്രശേഖര്‍ ആസാദിനെ വരാണസിയില്‍ മോദിക്കെതിരെ മത്സരിപ്പിക്കുന്നത് ബി.ജെ.പി-മായാവതി

ചന്ദ്രശേഖര്‍ ആസാദിനെ വരാണസിയില്‍ മോദിക്കെതിരെ മത്സരിപ്പിക്കുന്നത് ബി.ജെ.പി-മായാവതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വരാണസിയില്‍ മോദിക്കെതിരെ മത്സരിപ്പിക്കുക എന്നത് ബി.ജെ.പിയുടെ തീരുമാനമാണെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. ഭീം ആര്‍മി എന്ന ദളിത് സംഘടന ദളിത് വിരുദ്ധരായ ബി.ജെ.പിയുടെ ഗൂഢാലോചനയില്‍ നിന്നും രൂപം കൊണ്ടതാണെന്നും മായാവതി ആരോപിക്കുന്നു. മണ്ഡലത്തിലെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ മോദിയുടെ വിജയം ഉറപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് മായാവതിയുടെ വാദം. കഴിഞ്ഞ വ്യാഴാഴ്ചയാണ് താന്‍ വാരാണസിയില്‍ നിന്ന് മത്സരിക്കുന്ന കാര്യം ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചത്. മോദിയുടെ സ്വന്തം മണ്ഡലത്തില്‍ ചെന്ന് മോദിയെ നേരിടുമെന്നായിരുന്നു ആസാദിന്റെ വെല്ലുവിളി. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. ‘കുടിലമായ ഉദ്ദേശ്യത്തോടെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വാരാണസിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സംഘടന ദളിത് വിരുദ്ധ മനോഭാവമുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ്. അവരിപ്പോള്‍ നിന്ദ്യമായ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്’- മായാവതിയുടെ ട്വീറ്റില്‍ ആരോപിക്കുന്നു. ചന്ദ്രശേഖര്‍ ആസാദിനെ ബി.എസ്.പിയില്‍ ചാരനായി തിരുകിക്കയറ്റാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും മായാവതി പറയുന്നു. ഏകാധിപത്യ, ദളിത് വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ മനോഭാവമുള്ള ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കേണ്ടതുണ്ടെന്നും, അതിന് ഒരു വോട്ടു പോലും പാഴാകാതെ നോക്കണമെന്നും മായാവതി മറ്റൊരു ട്വീറ്റില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments