Friday, May 3, 2024
HomeNationalരാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ല കാവല്‍ക്കാരെയാണ്-നരേന്ദ്രമോദി

രാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ല കാവല്‍ക്കാരെയാണ്-നരേന്ദ്രമോദി

രാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ലെന്നും കാവല്‍ക്കാരെയാണെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണെന്നും എന്നാല്‍ തൊപ്പിയും യൂണിഫോമും അണിഞ്ഞവര്‍ മാത്രമാണ് കാവല്‍ക്കാരെന്നാണ് ചിലര്‍ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ‘ഞാനും കാവല്‍ക്കാരന്‍’ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവല്‍ക്കാരന്‍ എന്നാല്‍ ആദര്‍ശവും ആവേശവുമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ രണ്ടാമതും അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം രാജ്യത്തെ 130 കോടി ജനങ്ങളും തന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.നമ്മള്‍ എല്ലാവരും ഒന്നിച്ചുനിന്നാല്‍ ആര്‍ക്കും ഇന്ത്യയെ കൊള്ളയടിക്കാനാവില്ല- മോദി വിശദീകരിച്ചു. അഞ്ചുകൊല്ലം കൊണ്ട് നമ്മള്‍ കൈവരിച്ചനേട്ടങ്ങളിലെല്ലാം ജനങ്ങളുടെ പങ്കാളിത്തമുണ്ട്. ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത് താനല്ലെന്നും സൈനികരാണെന്നും പറഞ്ഞ പ്രധാനമന്ത്രി സൈന്യത്തെ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നതായും പുല്‍വാമ ആക്രമണത്തിനുശേഷം സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരുന്നതായും വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments