പ്ലസ് വൺ ഫലപ്രഖ്യാപനത്തിലെ മെല്ലെപ്പോക്ക് ഇനി പഴങ്കഥ. ചരിത്രത്തിലാദ്യമായി അധ്യയനവര്‍ഷം തുടങ്ങും മുമ്പേ ഫലം പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. ബുധനാഴ്ച സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വൺ ഫലം പ്രസിദ്ധീകരിക്കും.
സാധാരണ ആഗസ്റ്റ് ആദ്യമാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഇത്തവണ നേരത്തെ ഫലം പ്രഖ്യാപിക്കുന്നതോടെ ഇംപ്രൂവ്മെന്റ് പരീക്ഷ ഉള്‍പ്പെടെ വൈകാതെ നടത്താം. ഇത് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. സെപ്റ്റംബർ, ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള ഇംപ്രൂവ്മെന്റ് പരീക്ഷ മിക്കപ്പോഴും കുട്ടികളുടെ രണ്ടാം വര്‍ഷ പഠനത്തെ ബാധിക്കാറുണ്ട്. ഇത്തവണ ജൂലൈയില്‍ ഇംപ്രൂവ്മെന്റ് നടത്താനായേക്കും.