കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ് എംഎല്‍എ രംഗത്ത്. ക്രൂരമായ പീഡനത്തിനാണ് നടി വിധേയമായതെങ്കില്‍ തൊട്ടടുത്ത ദിവസം അവര്‍ എങ്ങിനെ അഭിനയിക്കാന്‍ പോയെന്ന് പിസി ജോര്‍ജ് ചോദിച്ചു. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനമാണ് നടിക്കുനേരെ നടന്നതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എങ്കില്‍ അടുത്ത ദിവസം സിനിമയില്‍ അഭിനയിക്കുന്നത് എങ്ങിനെയാണെന്നും നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും അദ്ദേഹം ചോദിച്ചു. നടി ഉപദ്രവിക്കപ്പെട്ടതിന് തെളിവില്ല. കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നും വിശ്വാസ യോഗ്യമല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് നേരത്തെയും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദീലീപിന്റെ ആദ്യ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റുണ്ടായതെന്നായിരുന്നു പിസി ജോര്‍ജിന്റെ അന്നത്തെ പരാമര്‍ശം. ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ക്രൂരമായ പീഡനത്തിനാണ് നടി വിധേയമായതെങ്കില്‍ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയതെങ്ങനെ : പി സി ജോർജ്
RELATED ARTICLES