കശ്മീരിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. അനന്തനാഗ് ജില്ലയിലെ അർവാനിയിൽ ജമ്മുകാശ്മീർ ബാങ്ക് ബ്രാഞ്ചിലാണ് സംഭവം. മൂന്നുനാലു പേരടങ്ങിയ സംഘം ജീവനക്കാരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി നിർത്തിയശേഷം പണമെടുത്ത് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ട സംഖ്യ എത്രയെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ആക്രമികൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.
മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ബാങ്ക് കൊള്ളയടിച്ചു
RELATED ARTICLES