Friday, December 6, 2024
HomeNationalപാചകവാതക സിലിണ്ടറിന് പ്രതിമാസം നാലു രൂപ നിരക്കിൽ വർ‌ദ്ധന

പാചകവാതക സിലിണ്ടറിന് പ്രതിമാസം നാലു രൂപ നിരക്കിൽ വർ‌ദ്ധന

സബ്സിഡി പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാചകവാതക സിലിണ്ടറിന് പ്രതിമാസം നാലു രൂപ നിരക്കിൽ വർ‌ദ്ധന വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മാർച്ചോടെ സബ്സിഡി പൂർണമായി നിറുത്തലാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇന്ന് ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കന്പനികൾക്ക് പ്രതിമാസം സിലിണ്ടറിന് രണ്ടു രൂപ നിരക്കിൽ വർദ്ധന വരുത്താൻ നേരത്തെ കേന്ദ്രം അനുമതി നൽകിയിരുന്നു.

നിലവിൽ 12 സിലിണ്ടറുകളാണ് സ്ബ‌സിഡി ഇനത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. കൂടുതലായി വേണ്ട ഓരോ സിലിണ്ടറിനും വിപണി വില നൽകേണ്ടി വരും.

സബ്സിഡി പൂർണമായും ഇല്ലാതാക്കുകയെന്നത് സർക്കാരിനെ സംബന്ധിച്ചടത്തോളം ശ്രമകരമായ ദൗത്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സബ്സിഡി നൽകുന്നതിലൂടെ വൻ സാന്പത്തിക ബാദ്ധ്യതയാണ് സർക്കാരിന് വഹിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകിലോയുടെ സബ്സിഡി സിലിണ്ടറുകളുടെ വിലയും ഇതിന് അനുസൃതമായി ഉയർത്തും. ജൂലായിൽ പാചകവാതക സിലിണ്ടറിന് നൽകിയ സബ്സിഡി 86.54 രൂപയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് നിലവിൽ 18.11 കോടി പേർക്കാണ് സബ്സിഡിയിനത്തിൽ പാചകവാതക സിലിണ്ടർ ലഭിക്കുന്നത്. ഇതിൽ 2.5 കോടി പാവപ്പെട്ടവർക്ക് പ്രധാനനമന്ത്രിയുടെ ഉജ്ജ്വല യോജന വഴി സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments