Tuesday, April 16, 2024
HomeInternationalകൊലയാളി ഗെയിം ബ്ലൂവെയിലിനെ കടത്തിവെട്ടാൻ പിങ്ക് വെയില്‍ രംഗത്ത്

കൊലയാളി ഗെയിം ബ്ലൂവെയിലിനെ കടത്തിവെട്ടാൻ പിങ്ക് വെയില്‍ രംഗത്ത്

കൊലയാളി ഗെയിം എന്ന് പേരുകേട്ട ബ്ലൂവെയില്‍ ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളും അത്തരത്തിലുള്ളതാണ്. കൗമാരക്കാരുടെ മാനസികാരോഗ്യം താഴ്ത്തുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ ഗെമിനെ ചെറുക്കാന്‍ മറ്റൊരു ഗെയിം രംഗത്ത് വന്നിരിക്കുകയാണ്, പിങ്ക് വെയില്‍.
കൗമാരക്കാരെ വളരെ വേഗത്തില്‍ വലയിലാക്കാന്‍ കഴിയുന്ന ബ്ലൂ വെയിലിന് ശകതനായ എതിരാളിയായാണ് പിങ്ക് വെയില്‍ എന്ന ഗെയിമിന്റെ വരവ്. കുട്ടികളുടെയും യുവാക്കളുടെയും ആശങ്കയകറ്റാനുള്ള പ്രതിവിധിയുമായാണ് പിങ്ക് വെയില്‍ എത്തിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും ഉദ്വേഗജനകമായ നീക്കങ്ങള്‍ നടത്തി ഗെയിം അഡ്മിനിസ്ട്രേറ്റര്‍ 50 സ്റ്റേജ് വരെ എത്തിച്ച് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ബ്ലൂവെയിലെങ്കില്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പിങ്ക് വെയില്‍. ബ്ലൂവെയിലിന്റെ വ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങളാണ് പിങ്ക് വെയില്‍ എന്ന ഗെയിമിലുള്ളത്.

കുട്ടികളിലും യുവാക്കളിലും നല്ല ചിന്തകളും നല്ല പ്രവര്‍ത്തികളും ചെയ്യുന്നതിനും സന്തോഷം പകരുന്നതുമാണ് ഈ ഗെയിം. കളിക്കുന്നവരെ നന്മയുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ബ്ലൂവെയിനെ പ്രതിരോധിക്കാന്‍ പിങ്ക് വെയില്‍ എന്ന ഗെയിമിന് തുടക്കം കുറിച്ചത് ബ്രസീലാണ് . 3,40,00 ഫോളേവേഴ്സിനെ ഇതിനോടകം പിങ്ക് വെയില്‍ സമ്പാദിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം മുതല്‍ ആപ്പ് ലഭിച്ചു തുടങ്ങിയെങ്കിലും ഇപ്പോഴാണ്പിങ്ക് വെയിലിന് പ്രചാരമേറിയത്. ഇന്‍സ്റ്റാഗ്രാമില്‍ 45,000 ഫോളോവേഴ്സ് ഈ ഗെയിമിനുണ്ട്.

ബ്ലൂവെയില്‍ ഗെയ്മില്‍ നിന്നും വ്യത്യാസപ്പെടുന്നത് ടാസ്‌കുകള്‍ തന്നെയാണ്. 50 ടാസ്‌കുകളാണ് ബ്ലൂവെയിലിനുള്ളത്. എന്നാല്‍ 107 ടാസ്‌കളോടുകൂടിയാണ് പിങ്ക് വെയിലിന്‍റെ വരവ്. ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ് ഗെയിം വികസിപ്പിച്ചെടുത്തത്. ഒരു പരിധിവരെ ബ്ലൂവെയിലിനെ പ്രതിരോധിക്കാന്‍ ഈ ഗെയിമിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫേസ്ബുക്ക് കേന്ദ്രീകരിച്ചാണ് പിങ്ക് വെയില്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കളെ സ്നേഹിക്കാനും നല്ല പ്രവര്‍ത്തിയിലേക്ക് നയിക്കാനുമാണ് പിങ്ക് ഗെയിമിന്റെ ലക്ഷ്യം. സാമൂഹിക നന്മ നിലനിര്‍ത്തുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഓരോ ടാസ്‌കിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലൂവെയിലില്‍ ശരീരത്തില്‍ കീറിമുറിക്കുകയാണെങ്കില്‍ പുതിയ ഗെയിമില്‍ ശരീരത്തില്‍ എവിടെയങ്കിലും നിങ്ങള്‍ ഒരാളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മാര്‍ക്കര്‍ കൊണ്ട് എഴുതിയാല്‍ മതി.
പിണങ്ങി നില്‍ക്കുന്നവരോട് പിണക്കം മാറ്റാനും സോഷ്യല്‍ മീഡിയകളില്‍ ബ്ലോക്ക് ചെയ്തവരെ അണ്‍ബ്ലോക്ക് ചെയ്യാനും സ്നേഹമുള്ളവരോട് അത് വെളിപ്പെടുത്താനും തുടങ്ങിയ ടാസ്‌കുകളാണ് പിങ്ക് വെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്ല കാര്യങ്ങള്‍ക്ക് ഇന്റര്‍നറ്റ് ഉപയോഗിക്കണമെന്ന് തെളിയിക്കലാണ് ഇതിന്റെ ലക്ഷ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments