മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്തായി. ശബരിമല യുവതീ പ്രവേശന വിഷയത്തിലാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിൽ ഭിന്നിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. മന്ത്രിസഭയിലുള്ള ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചുള്ള നിലപാടാണ് മന്ത്രിമാരും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് തുടക്കം മുതല്‍ ദേവസ്വം മന്ത്രി സ്വീകരിച്ചത്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം
RELATED ARTICLES