കോഴിക്കോട് വടകരയില്‍ മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ചു. കൈനാട്ടിയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലശേരി പുന്നോല്‍ സ്വദേശികളാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഡീസല്‍ റോഡില്‍ ഒഴുകിയ നിലയിലാണ്.
കോഴിക്കോട് വടകരയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു 3 മരണം
RELATED ARTICLES