കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിെന്റ പശ്ചാത്തലത്തിലാണ് സ്കൂള്‍ തുറക്കുന്നത് നീട്ടിയത്. നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് സ്കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. നിലവില്‍ വയനാട്, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, 13 വരെ പി.എസ്.എസി ആസ്ഥാനത്ത് നടത്താനിരുന്ന ഇന്റര്‍വ്യൂകളും ആറ്, ഏഴ്, എട്ട്, ഒമ്ബത് തിയതികളില്‍ കോഴിക്കോട് നടത്താനിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ ജൂണ്‍ 16 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിയിരുന്നു.