പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന “നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് തിങ്കളാഴ്ച പ്രകാശനം ചെയ്യും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10 ന് ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കും.
നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ സമാഹരിക്കാനാണ് ഉദേശിക്കുന്നത്.ഈ തുക പൂര്‍ണ്ണമായും ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. സാധാരണ ഭാഗ്യക്കുറിയില്‍ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5000 രൂപ വീതമുള്ള 100800 സമ്മാനങ്ങളും നല്‍കും.