Saturday, May 4, 2024
HomeCrimeഓണ്‍ലൈന്‍ പെണ്‍വാണിഭം; 8 പേർ അറസ്റ്റിൽ

ഓണ്‍ലൈന്‍ പെണ്‍വാണിഭം; 8 പേർ അറസ്റ്റിൽ

തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയതു. പട്ടത്ത് വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാരായ നെടുമങ്ങാട് സ്വദേശിനി നഫീസ(59), കിഷോര്‍ (47),സജീവ്ഖാന്‍ (36) എന്നിവരെയും അഞ്ച് സ്ത്രീകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്‍് പേര്‍ കണ്‍ണ്ണാടക സ്വദേശികളും രണ്ട്പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. മലയാളിയായ സ്ത്രീകളില്‍ ഒരാള്‍ വര്‍ഷങ്ങളായി നടത്തിപ്പുകാരി നഫീസയ്ക്കൊപ്പം ഉള്ളയാളാണ്. ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകള്‍. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്ബറുകളില്‍ ബന്ധപ്പെട്ട് ഇടനിലക്കാരന്‍ നേരിട്ടാണ് ആവശ്യക്കാരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നത്. ആവശ്യക്കാരനോട് പണം പറഞ്ഞുറപ്പിച്ച ശേഷം ഇടനിലക്കാരന്റെ കാറില്‍ കയറ്റി കേന്ദ്രത്തിലേക്ക് എത്തിക്കുന്നതുമായിരുന്നു രീതി. ഇവിടെ വച്ച്‌ വേണ്ട ആളുകളെ തിരഞ്ഞെടുക്കാം. ഒരു ദിവസത്തേക്ക് ആറായിരം രൂപ മുതലായിരുന്നു റേറ്റ്. പൊലീസിന് കേന്ദ്രത്തെ പറ്റി ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന റെയ്ഡില്‍ പ്രതികളെ കൂടാതെ 42,000 രൂപ കൂടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബമായി ജീവിക്കുന്നു എന്ന പേരില്‍ നഗരങ്ങളിലെ വലിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തനം നടത്തുന്നത്. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലെക്കാന്‍ഡോ വഴി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പെണ്‍വണിഭക്കാര്‍ സജീവമാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സൈറ്റിന് പിന്നില്‍ ആരെന്ന് കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുകയാണ്. യുവാക്കളുടെ ഫോണ്‍ നമ്ബറുകള്‍ തിരഞ്ഞ് പിടിച്ച്‌ സര്‍വ്വീസ് മെസേജുകളുടെ രൂപത്തില്‍ നിരവധി മെസേജുകള്‍ എത്തുന്നുണ്ട്. ആവശ്യക്കാരന്റെ ലൊക്കേഷന്‍ അനുസരിച്ച്‌ സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ പറ്റുന്ന തരത്തില്‍ വലിയ ശൃംഖലയായി മാറിയിരിക്കുകയാണ് ലൊക്കാന്‍ഡോ. സംസ്ഥാനത്തില്‍ നിന്നുള്ളവരെയും ഒപ്പം മലേഷ്യ സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങലില്‍ നിന്നുള്ളവരെ സപ്ലൈ ചെയ്യുന്ന തരത്തിലുള്ള വിപുലമായ സജീകരണങ്ങളാണ് സംഘത്തിനുള്ളത്. സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉന്നതങ്ങളില്‍ ബന്ധമുള്ള്ള വമ്ബന്മാരാണ്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉത്തരേന്ത്യന്‍ സ്ത്രീകളാണ് ലൊക്കാന്‍ഡോയുടെ പ്രധാന ആകര്‍ഷണം. സംഘത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാഡോ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്ബോഴും ഒരു തുമ്ബുപോലും കണ്ടെത്താന്‍ സാധിക്കുന്നില്ല. പൊലീസ് വലയില്‍ അകപ്പെടുന്നവരെവല്ലാം സംഘത്തിന്റെ അവസാന കണ്ണികളാകുന്നതിനാല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിക്കാറില്ല. ഫ്ലാറ്റില്‍ താമസിച്ച്‌ വഴികളും സ്ഥലവും മനസിലാക്കിയ ശേഷമാണ് പെണ്‍കുട്ടികളെ എത്തിക്കുന്നത്. ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലെ ഏജന്റുമാര്‍ ടൂറിസ്റ്റ് ബസുകളില്‍ പെണ്‍കുട്ടികളെ കയറ്റി അയക്കും. ഇവരെ ഫ്ലാറ്റില്‍ പാര്‍പ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. പെണ്‍വാണിഭത്തിന് അവസരമൊരുക്കുന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോ 2016 മുതല്‍ പൊലിസ് നിരീക്ഷണത്തിലാണ്. കൊച്ചിയില്‍ പിടിയിലായ പെണ്‍വാണിഭ റാക്കറ്റ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത് ലൊക്കാന്റോയില്‍ പരസ്യം നല്‍കിയാണെന്ന് കണ്ടെത്തിയതോടെയാണ് വെബ് സൈറ്റ് പൊലിസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ തടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇത്തരം സൈറ്റുകളില്‍ പരസ്യം നല്‍കികൊണ്ടുള്ള പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണെന്ന് പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. സൈറ്റില്‍ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുപുറമെ പരസ്യത്തിന്റെ സ്വഭാവവും, പരസ്യം നല്‍കുന്ന വ്യക്തിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കും. ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്ന സൈറ്റാണ് ലൊക്കാന്റോ. അതിനാല്‍ സൈറ്റ് നിയന്ത്രിക്കുക എളുപ്പമുള്ള കാര്യമല്ല. ഇതിനാല്‍ ലൊക്കാന്റോയെ നിയന്ത്രിക്കാന്‍ പൊലിസിനാകില്ലെന്ന് പൊലീസ് പറയുന്നു. ഇതിലെ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെയും സന്ദര്‍ശിക്കുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിക്കുക മാത്രമാണ് ഏക വഴി. മുന്‍പും ലൊക്കാന്റോയിലൂടെ പരസ്യം നല്‍കി ഇടപാടുകാരെ കണ്ടെത്തിയിരുന്ന പെണ്‍വാണിഭ സംഘങ്ങള്‍ പിടിയിലായിരുന്നു. ലോകത്ത് അന്‍പതിലധികം രാജ്യങ്ങളില്‍ ലൊക്കാന്റോ പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണ പത്രങ്ങളില്‍ കാണുന്ന ഓട്ടോമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, വസ്തുവില്‍പ്പന, ജോലി തുടങ്ങി എല്ലാതരം ക്ലാസിഫൈഡ്‌സ് പരസ്യങ്ങളും നല്‍കാന്‍ ലൊക്കാന്റോയിലാകും. പരസ്യം നല്‍കുന്നവര്‍തന്നെ നേരിട്ട് സൈറ്റില്‍ പരസ്യങ്ങള്‍ അപ്ലോഡ് ചെയ്യുകയാണ് രീതി. അതിനാല്‍ ഏതുതരം പരസ്യങ്ങളും നല്‍കാന്‍ യാതൊരു നിയന്ത്രണവുമില്ല. ഇതാണ് പെണ്‍വാണിഭസംഘത്തിന് തുണയാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments