ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പുനഃപരിശോധന ഹര്‍ജി അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. കള്ള റിപ്പോര്‍ട്ട് നല്കി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഡിജിപിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം എന്നും കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ശബരിമലയെ നിലനില്ക്കാന് അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് തെളിയിക്കപ്പെട്ടിരിക്കുന്നത് എന്നും സുരേന്ദ്രന് ആരോപിക്കുന്നുണ്ട്. പിണറായി വിജയന് നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നുവെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.ശബരിമലയില്‍ എത്ര പേര് കയറി എന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളില്‍, ശബരിമല ദര്‍ശനം നടത്തിയ 50 ല്‍ താഴെ പ്രായമുള്ളവരുടെ പട്ടികയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
പിണറായി വിജയന് നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രന്
RELATED ARTICLES