ബീഹാറില്‍ അഭയ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി. പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ അഞ്ചു പേര് അടക്കമാണ് കാണാതായിരിക്കുന്നത്. കേസിനെ തുടന്ന് പറ്റ്നയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇവരെ കാണാതായതെന്ന് പോലീസ് അറിയിച്ചു.
അഭയ കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിലെ ഗ്രില്‍ മുറിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കാണാതായ വിവരം അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.നേരത്തെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ വെച്ച് ലൈംഗീക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി
RELATED ARTICLES