Monday, May 6, 2024
HomeNationalനരേന്ദ്ര മോദിയെ വെല്ലിവിളിച്ച് തരൂര്‍

നരേന്ദ്ര മോദിയെ വെല്ലിവിളിച്ച് തരൂര്‍

നരേന്ദ്ര മോദിയെ വെല്ലിവിളിച്ച് ശശി തരൂര്‍. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെയുള്ള ബി.ജെ.പിയുടെ വിമര്‍ശനത്തിനോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. മോദിക്ക് സാധിക്കാത്തത് രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.രാജ്യത്തിന്റെ ഏത് ഭാഗത്തും മത്സരിക്കാനുള്ള ആത്മവിശ്വാസം രാഹുല്‍ ഗാന്ധിക്കുണ്ട്. എവിടെ നിന്നാലും മത്സരിച്ച്‌ ജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസം. എന്നാല്‍ അത് നരേന്ദ്ര മോദിക്കില്ലെന്നും തരൂര്‍ പറഞ്ഞു. വയനാട് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ശശി തരൂര്‍ പ്രശംസിച്ചു. വടക്കും തെക്കും ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാഹുലിനുണ്ട്. നരേന്ദ്ര മോദിക്ക് അതുണ്ടോ എന്നും തരൂര്‍ ചോദിച്ചു.കേരളത്തിലോ തമിഴ്‌നാടോ മത്സരിക്കാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്നും തരൂര്‍ ചോദിച്ചു. വയനാട്ട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ അതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയില്‍ മൊത്തം പ്രകടമാകുമെന്നും അടുത്ത പ്രധാനമന്ത്രി തെക്ക് നിന്നാണെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ വന്ന് മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ? തമിഴ്‌നാട്ടില്‍ മോദി മത്സരിക്കുമോ? തരൂര്‍ ചോദിച്ചു. മോദിക്ക് സാധിക്കില്ല. എന്നാല്‍ രാഹുലിന് സാധിക്കും. അമേഠിയിലും വയനാടും മത്സരിച്ച്‌ രാഹുല്‍ ജയിക്കുമെന്നും തരൂര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments