കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വൈറ്റിലയിലെ കല്ലട ഓഫീ സിലും യുവാക്കളെ മര്‍ദിച്ച വൈറ്റില ജംഗ്ഷനിലുമാണ് അറസ്റ്റിലായ ഏഴു പ്രതികളുമായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. കേസില്‍ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും കേസുമായി ബന്ധപ്പെട്ട് സുരേഷ് കല്ലടയ്ക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്കി യിട്ടില്ലെന്നും എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. സംഭവവുമായി സുരേഷിന് നേരിട്ടു ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ നിലവില്‍ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ ബസുടമയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നും അദേഹം പറഞ്ഞു. സംഭവത്തെപറ്റി തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സുരേഷ് കല്ലട നേരത്തെ മൊഴി ന ല്കിയിരുന്നത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ശനിയാഴ്ചയാണ് നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.