Friday, May 17, 2024
HomeNationalചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ആഭ്യന്തര സമിതിയോട് സഹകരിക്കില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ആഭ്യന്തര സമിതിയോട് സഹകരിക്കില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സുപ്രീകോടതിയിലെ മൂന്നംഗ ആഭ്യന്തര സമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും സമിതി മുന്‍പാകെ താന്‍ ഹാജരാകില്ലെന്നും പരാതിക്കാരി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.സമിതിയിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നു.സമിതിക്ക് മുന്‍പാകെ ഹാജരാകുമ്ബോള്‍ അഭിഭാഷകനെയോ സഹായിയെയോ അനുവദിക്കില്ല. കമ്മിറ്റി നടപടികളുടെ വീഡിയോ, ഓഡിയോ റെക്കാര്‍ഡിംഗ് ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദം കാരണം ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. തന്റെ മൊഴി രേഖപ്പെടുത്തുമ്ബോള്‍ ജസ്റ്റിസ് എസ്.എ ബോബ്ഡെ കോടതി ഉദ്യോഗസ്ഥരോട് പറഞ്ഞത് പലപ്പോഴും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പരാതി നല്‍കാന്‍ വൈകിയതെന്തെന്ന് കമ്മിറ്റി ആവര്‍ത്തിച്ചു ചോദിക്കുകയാണുണ്ടായത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം,വിശാഖ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കണമെന്ന തന്റെ ആവശ്യം കമ്മിറ്റി അംഗീകരിച്ചിട്ടില്ല. കോടതിയിലെ സ്റ്റാഫ് തന്നെയാണ് സാക്ഷികള്‍. അവര്‍ക്ക് ഭയരഹിതമായി കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിക്കില്ല . ആദ്യമായി മൊഴി നല്‍കി മടങ്ങുമ്ബോള്‍ തന്റെ കാറിനെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടര്‍ന്നുവെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.
ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസ്മാരായ ഇന്ദുമല്‍ഹോത്ര, ഇന്ദിരാബാനര്‍ജി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments