Sunday, May 5, 2024
HomeKeralaതൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും

തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും

തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. 13, 14 തീയതികളിലാണ് തൃശൂര്‍ പൂരം അരങ്ങേറുക. തൃശൂര്‍ പൂരത്തിന്റെ അവിഭാജ്യ ഘടകമാണ് രണ്ടു ദേശങ്ങളുടെ മൂന്ന് കാഴ്ച്ചപ്പന്തലുകള്‍. മണികണ്ഠനാലില്‍ പാറമേക്കാവും നടുവിലാലിലും നായ്ക്കനാലിലും തിരുവമ്ബാടിയുമാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്. തിരുവമ്ബാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.

കഴിഞ്ഞ 26നാണ് പാറമേക്കാവ് പന്തലിന് കാല്‍നാട്ടിയത്. 28ന് തിരുവമ്ബാടിയും പന്തലിന് കാല്‍നാട്ടി. പന്തലിന്റെ നിര്‍മാണ പുരോഗതിക്കൊപ്പം തൃശൂരുകാരുടെ പൂരാവേശവും ഉയരുമെന്നാണ് പഴമൊഴി. വരുന്ന ശനിയാഴ്ച സാമ്ബിള്‍ വെടിക്കെട്ടിന് മുമ്ബ് മൂന്ന് പന്തലുകളും മിഴിതുറക്കും. പന്തല്‍ നിര്‍മാണംകൊണ്ട് ഗതാഗതക്കുരുക്കില്ലാതെ നിര്‍വഹിക്കാന്‍ സാധിച്ചു എന്നുള്ള പ്രത്യേകതയും ഈ വര്‍ഷത്തെ പൂരത്തിന് അവകാശപ്പെടാനുണ്ട്. 75 പേരടങ്ങിയ സംഘമാണ് 80 അടിയോളം ഉയരമുള്ള ഈ വിസ്മയപ്പന്തലുകള്‍ ഒരുക്കുന്നത്. ഒരു കെട്ടിടം പണിയുന്നപോലെ കൃത്യതയും വര്‍ഷങ്ങളുടെ അനുഭവ സമ്ബത്തും ഒത്തുചേര്‍ന്നാണ് ഓരോ കാഴ്ചപ്പന്തലുകളും ഉയരുന്നത്. കാലാവസ്ഥ വ്യതിയാനം ഇതിന് ഏറെ വെല്ലുവിളിയാണ്. കാറ്റും മഴയും പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന പന്തല്‍ നിര്‍മാണത്തില്‍ ഇതിനെ മറികടക്കുന്നത് മികവുറ്റ എഞ്ചനീയറിംഗ് പാടവം കൊണ്ടാണ്.കവുങ്ങിന്‍ തടികളും മുളയും ഉപയോഗിച്ചാണ് നിര്‍മാണം. ഒരാഴ്ചകൊണ്ട് പന്തല്‍പണി പൂര്‍ത്തിയാകും. പിന്നീടാണ് പന്തലില്‍ വൈദ്യുത ദീപാലങ്കാരം നടത്തുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments