Thursday, May 2, 2024
HomeKeralaതോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാനിപ്പോ വല്ല കേശവന്‍ നായരും ആയിരുന്നേനെ : പി സി ജോർജ്

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാനിപ്പോ വല്ല കേശവന്‍ നായരും ആയിരുന്നേനെ : പി സി ജോർജ്

“തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാനിപ്പോ വല്ല കേശവന്‍ നായരും ആയിരുന്നേനെ” പി സി ജോർജിന്റെ വാക്കുകളാണിത് . പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപി പക്ഷത്തോട് ചേര്‍ന്ന ശേഷം ബിജെപിയുടെ നന്മയെ വാഴ്ത്തലാണ് പിസി ജോര്‍ജിന്റെ പ്രധാന തൊഴില്‍. അദ്ദേഹം ഇപ്പോള്‍ ഇറക്കിയ ബിജെപി അനുകൂല പ്രസ്താവനയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ തനിപ്പോ വല്ല കേശവന്‍ നായരും ആയിരിക്കുമെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോഡി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുള്ള പിന്തുണ പിസി ജോര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഷോണ്‍ ജോര്‍ജ് ചെയര്‍മാനായിരിക്കുന്ന പാര്‍ട്ടിയില്‍ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. പാലയില്‍ ഷോണിനെ മത്സരിപ്പിക്കാനും പിസി ജോര്‍ജിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ബിജെപി ഘടകം സമ്മതം മൂൡയതായും പിസി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments