ഇരട്ടകുഞ്ഞുങ്ങളുമായി നിൽക്കുന്ന ഇറോം ശര്‍മിളയുടെ ചിത്രം ബെംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രി പുറത്തുവിട്ടു. മാതൃദിനമായ മെയ് ഒമ്ബതിന് തന്റെ 46-ാം വയസിലാണ് ഇറോം അമ്മയായത്. നിക്സ് സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇറോമും കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സിസേറിയന് ആയതിനാല്‍ ചെറിയ അസ്വസ്ഥതകള്‍ ഇറോമിനുണ്ട്.അടുത്തയാഴ്ചയായിരുന്നു പ്രസവം പ്രതീക്ഷിച്ചിത്. എന്നാല്‍ മാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ പിറന്നത് ഏറെ യാദൃശ്ചികമാണെന്നും ഇറോമും ഭര്‍ത്താവ് ഡെസ്മോണ്ട് കുടിഞ്ഞോയും ഏറെ സന്തോഷത്തിലാണെന്നും ഇറോമിന്റെ ഡോക്റ്റര്‍ ശ്രീപാദ വിനേകര്‍ പറഞ്ഞു. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ചാനു ശര്‍മിള 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്. അഫ്സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം നടത്തി ശ്രദ്ധേയയാ വനിതയാണ് ഇറോം ശര്‍മിള. അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2016 ല്‍ സമരം അവസാനിപ്പിച്ചിരുന്നു. 2017-ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. അതിനുശേഷം ഇറോം കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.