Wednesday, May 8, 2024
HomeKeralaപ്ലാസ്റ്റിക് കോട്ടിങ് ഉള്ള തണ്ണിമത്തൻ ; മായം തുറന്നുകാട്ടി വീട്ടമ്മ

പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തണ്ണിമത്തൻ ; മായം തുറന്നുകാട്ടി വീട്ടമ്മ

തണ്ണിമത്തനിലെ മായം തുറന്നുകാട്ടി വീട്ടമ്മയായ പാര്‍വതി ഷോണ്‍. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കുന്നത്. വഴിയരികില്‍ നിന്ന് വാങ്ങിയ തണ്ണിമത്തന് പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള തൊലിയാണുള്ളതെന്ന് വീഡിയോയിലൂടെ പാര്‍വതി കാണിക്കുന്നുണ്ട്. ഈ വിഷം വാങ്ങി കഴിക്കരുതെന്നും ഫൂട്പാത്തിലും മറ്റും കാണുന്ന പഴങ്ങളും മറ്റും വാങ്ങരുതെന്നും പാര്‍വതി മുന്നറിയിപ്പ് നല്‍കുന്നു.ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ടെന്നും എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തതെന്നും പാര്‍വതി ചോദിക്കുന്നു. ഫുഡ്‌സേഫ്റ്റി വകുപ്പ് ഇതിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നും പാര്‍വതി വ്യക്തമാക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments