Tuesday, April 30, 2024
HomeNationalചാന്ദ്രയാന്‍ 2 ദൗത്യം ജൂലായ്‌ 15ന്‌ പുലര്‍ച്ചെ 2.51 മണിക്ക്

ചാന്ദ്രയാന്‍ 2 ദൗത്യം ജൂലായ്‌ 15ന്‌ പുലര്‍ച്ചെ 2.51 മണിക്ക്

ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാനുശേഷം വീണ്ടുമൊരു ചാന്ദ്ര ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യ. ചാന്ദ്രയാന്‍ 2 എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം ജൂലായ്‌ 15ന്‌ പുലര്‍ച്ചെ 2.51 മണിക്കായിരിക്കും വിക്ഷേപിക്കുക. 2019 സെപ്റ്റംബര്‍ 6 ന് ചാന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ മാതൃകാ പോടകത്തിന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് ഐഎസ്‌ആര്‍ഒ.

ചാന്ദ്രയാന്‍ 1 വിക്ഷേപിച്ച്‌ 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത ചാന്ദ്ര ദൗത്യത്തിലേക്ക് ഇന്ത്യ കടക്കുന്നകത്. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചും രാസഘടകങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പ്രധാനമായും 3 മൊഡ്യൂളുകളായിരിക്കും ഇതില്‍ ഉണ്ടായിരിക്കുക. ഓര്‍ബിറ്റര്‍, റോവര്‍, ലാന്‍ഡര്‍. ഇതില്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ വലം വയ്ക്കുകയും, റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി പര്യവേഷണം നടത്തുകയും ലാന്‍ഡര്‍ അതിനെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ചാന്ദ്രയാന്‍ 1 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് അവലംബിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സേഫ് ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് ഐഎഎസ്‌ആര്‍ഒ. ഇതിനു മുന്‍പ് അമ്മേരിക്കയും, ചൈനയും, റഷ്യയും മാത്രമാണ് സേഫ് ലാന്റിങ്ങ് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചാന്ദ്രാന്‍ 2 ഇറങ്ങുത്. ഇതുവരെ ഒരു ബഹിരാകാശ പേടകവും ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങിയിട്ടില്ല.

ലാന്‍ഡിങ്ങിനുപയോഗിക്കുന്ന മൊഡ്യൂളിന് വിക്രം സാരാഭായിയോടുള്ള ആദരസൂചകമായി ‘വിക്രം’എന്നാണ് പേരു നല്‍കിയിരിക്കുന്നത്. റോവറിന്റെ പേര് ‘പഗ്യാന്‍’എന്നാണ്.57 കെജി 800 കോടി രൂപ ഈ ദൗത്യത്തനുള്ള ആകെ ചിലവ്.

ഇതിനു മുന്‍പ് റഷ്യ, അമേരിക്ക, ജപ്പാന്‍, ചൈന എന്നീരാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളൂ. ഇപ്പോള്‍ ആ പട്ടികയിലേക്ക് ഇന്ത്യകൂടി എത്തുകയാണ്. ചാന്ദ്രയാന്‍ 1 ല്‍ ചന്ദ്രോപരിതലത്തിലിറങ്ങി പഠനം നടത്തുന്ന റോവര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ച്‌ ഇത് നിര്‍ണ്ണായക ദൗത്യമാണ്.

റോവറിന് ഒരു വര്‍ഷമാണ് കാലാവധി നിര്‍ണ്ണയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ജിഎസ്‌എല്‍വി മാര്‍ക്-3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments