Sunday, May 19, 2024
HomeKeralaവംബര്‍ 20 മുതല്‍ നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിടുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍

വംബര്‍ 20 മുതല്‍ നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിടുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍

റണ്‍വെയുടെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തനം നടക്കുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിടുമെന്ന പ്രചാരണം തെറ്റെന്ന് കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പത്തുവര്‍ഷം കൂടുമ്ബോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് മാത്രമാണ് നിയന്ത്രണമെന്ന് സിയാല്‍ വ്യക്തമാക്കി. വൈകിട്ട് ആറുമുതല്‍ രാവിലെ പത്തുവരെ സാധാരണനിലയില്‍ വിമാനത്താവളം പ്രവര്‍ത്തിക്കുമെന്ന് സിയാല്‍ അറിയിച്ചു.

1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 2009-ല്‍ ആദ്യ റണ്‍വെ റീ-കാര്‍പ്പറ്റിങ് നടന്നു. 2019-ല്‍ രണ്ടാം റീ-കാര്‍പ്പറ്റിങ് നടത്തേണ്ടതുണ്ട്. അതിനാലാണ് നവംബര്‍ 20 മുതല്‍ 2020 മാര്‍ച്ച്‌ 28 വരെയുള്ള കാലയളവില്‍ റീ-കാര്‍പ്പറ്റിങ് ജോലികള്‍ നിശ്ചയിച്ചിരിക്കുന്നത്. 3,400 മീറ്റര്‍നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേയില്‍ ഓരോ ഭാഗത്തും റീ ടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കുകയും വേണം.

കാറ്റഗറി-വണ്‍ റണ്‍വേ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി-ത്രീയിലേക്ക്‌ ഉയര്‍ത്തും. ഇപ്പോള്‍ റണ്‍വേയില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് 15 മീറ്ററാക്കും. 1500-ല്‍ അധികം പുതിയ ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. 151 കോടി രൂപയാണ് റണ്‍വേ-റീ കാര്‍പ്പറ്റിങ് ജോലികള്‍ക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തില്‍ പ്രതിദിനം ശരാശരി 240 ടേക് ഓഫ്/ലാന്‍ഡിങ് നടക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments