Friday, May 3, 2024
HomeNationalശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണം നടത്തില്ലെന്ന് കേന്ദ്രം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണം നടത്തില്ലെന്ന് കേന്ദ്രം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണം നടത്തില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എം.പിമാരായ ആന്‍റോ ആന്‍റണി, ശശ തരൂര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോ എന്ന ചോദ്യത്തിനു കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നു മാത്രമായിരുന്നു മറുപടി. ശബരിമല ആചാര സംരക്ഷണത്തിന് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദി സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments