Monday, May 6, 2024
HomeNationalമല്ലപ്പള്ളിയില്‍ ആക്രിക്കാരന് അറുപത് ലക്ഷം

മല്ലപ്പള്ളിയില്‍ ആക്രിക്കാരന് അറുപത് ലക്ഷം


തമിഴ്‌നാട്ടിലെ മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ജീവിക്കുന്ന സുബ്രഹ്മണ്യന് അറുപത് ലക്ഷത്തിന്റെ നിര്‍മല്‍ ലോട്ടറി അടിച്ചു. കേരളാ സര്‍ക്കാരിന്‍റെ നിര്‍മല്‍ ലോട്ടറി ആണ് തമിഴ്‌നാട് സ്വദേശിയായ സുബ്രഹ്മണ്യന് കിട്ടിയത്. തമിഴ്‌നാട്ടിലെ മല്ലപ്പളിയിലാണ് സംഭവം

ആക്രി പെറുക്കി ജീവിക്കുന്ന സുബ്രമണ്യന്‍-ലക്ഷ്മി ദമ്ബതികള്‍ക്ക് നേരെയാണ് ഭാഗ്യദേവത വിരുന്നുവന്നത്. ലോട്ടറി അടിച്ച സുബ്രമണ്യന്‍ കോട്ടയത്ത് നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി വില്‍പ്പനക്കാരനായ പി പി സന്തോഷിന് നിന്നാണ് എന്‍ എന്‍ 597286 നമ്ബര്‍ ടിക്കറ്റ് വാങ്ങിയത്.

ഇതിനു മുന്‍പും സുബ്രമണ്യന്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയുണ്ടെങ്കിലും ഇത്രയും വല്യ തുക സമ്മാനമായി ലഭിക്കുന്നത് ആദ്യമായിട്ടാണ്. മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ്, തുരുത്തിപ്പള്ളിയില്‍ കഴിഞ്ഞ 22 വര്‍ഷമായി വാടകയ്ക്ക് എടുത്ത ഷെഡിലാണ് സുബ്രഹ്മണ്യനും ഭാര്യയും അഞ്ചു മക്കളും താമസിക്കുന്നത്. നറുക്കടിച്ച സമ്മാനതുക കൊണ്ട് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ട് ഈ കുടുംബത്തിന്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments