Friday, May 3, 2024
HomeNational'മിസൈല്‍ മനുഷ്യന് ' ആദരാഞ്‌ജലികൾ അര്‍പ്പിച്ച്‌ രാജ്യം

‘മിസൈല്‍ മനുഷ്യന് ‘ ആദരാഞ്‌ജലികൾ അര്‍പ്പിച്ച്‌ രാജ്യം

ഇന്ത്യയുടെ “മിസൈല്‍ മനുഷ്യന്‍”, മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിനു നാലാം ചരമവാര്‍ഷികത്തില്‍ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ രാജ്യം. 2017 ജനുവരി 27-ന്‌ ഷില്ലോങ്ങിലെ ഐ.ഐ.എമ്മില്‍ ക്ലാസ്‌ എടുത്തുകൊണ്ടിരിക്കെയാണ്‌ കലാമിനു ഹൃദയാഘാതമുണ്ടായതും തുടര്‍ന്ന്‌ മരണത്തിന്‌ കീഴടങ്ങുന്നതും.
എങ്ങനെയാണു കലാമിനെ രാജ്യം ഓര്‍മിക്കേണ്ടതെന്ന്‌ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, ഒരു അധ്യാപകനായിവേണം ഓര്‍മിക്കാനെന്നായിരുന്നു മറുപടി. അന്ത്യശ്വാസം വലിക്കുമ്ബോഴും പ്രിയപ്പെട്ട ആ കര്‍മ്മത്തിലായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍നിന്നു മാത്രമല്ല ലോകമെമ്ബാടുനിന്നും സ്‌നേഹവും ബഹുമാനവും ഏറ്റുവാങ്ങിയ മഹാത്മാവായിരുന്നു കലാം. രാജ്യാന്തര ബഹിരാകാശ സ്‌റ്റേഷനില്‍(ഐ.എസ്‌.എസ്‌.) കണ്ടെത്തിയ ബാക്‌ടീരിയക്ക്‌ കലാമിന്റെ പേര്‌ നല്‍കിയാണ്‌ (സോളിബാക്കിലസ്‌ കലാമി) അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അദ്ദേഹത്തെ ആദരിച്ചത്‌. കലാമിന്റെ സന്ദര്‍ശനദിവസം ശാസ്‌ത്രദിനമായി ഓര്‍മപുതുക്കിയാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആദരിക്കുന്നത്‌. ഇന്ത്യയില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒഡീഷ തീരത്തുള്ള വീലാര്‍ ഐലന്‍ഡിന്റെ പേര്‌ കലാമിനോടുള്ള ആദരസൂചകമായി 2015 സെപ്‌റ്റംബറില്‍ ഡോ. അബ്‌ദുള്‍ കലാം ഐലന്‍ഡ്‌ എന്നാക്കി മാറ്റി.
രാജ്യത്തുതന്നെ ആദ്യമായി കേരള സര്‍ക്കാര്‍ സ്‌ഥാപിക്കുന്ന സ്‌പേസ്‌ സിസ്‌റ്റംസ്‌ പാര്‍ക്കില്‍ കലാമിന്റെ പേരില്‍ സ്‌പേസ്‌ മ്യൂസിയം ഒരുക്കാനും പദ്ധതിയുണ്ട്‌. നോളജ്‌ സിറ്റിയില്‍ സ്‌ഥാപിക്കുന്ന ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം നോളജ്‌ സെന്റര്‍ ആന്‍ഡ്‌ സ്‌പേസ്‌ മ്യൂസിയം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററാണു നിര്‍മിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments