Wednesday, May 8, 2024
HomeKeralaമില്‍മ പാലിന് വില ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപവരെ വര്‍ധിപ്പിക്കാൻ ശുപാര്‍ശ

മില്‍മ പാലിന് വില ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപവരെ വര്‍ധിപ്പിക്കാൻ ശുപാര്‍ശ

മില്‍മ പാലിന് വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ലിറ്ററിന് 5 രൂപ മുതല്‍ 7 രൂപവരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. പാലിന്‍റെ വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പാലിന്റെ വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.മില്‍മക്ക് വില സ്വന്തമായി വര്‍ധിപ്പിക്കാമെങ്കിലും സര്‍ക്കാരിന്‍റെ അനുമതിയോടെയേ വര്‍ധന നടപ്പില്‍ വരുത്താറുള്ളൂ.

കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെ വിലയില്‍ വന്ന കയറ്റമാണ് പാലിന്‍റെ വില വര്‍ധിപ്പിക്കാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നതെന്നാണ് മില്‍മ ബോര്‍ഡിന്‍റെ നിലപാട്. നിലവിലെ വരവും ചെലവും വെച്ചു നോക്കുമ്ബോള്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് മില്‍മ കണക്ക് കൂട്ടുന്നു.

വെള്ളിയാഴ്ച മില്‍മ അധികൃതര്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ വില വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. 2017ലാണ് മില്‍മ പാലിന്‍റെ വില അവസാനമായി വര്‍ധിപ്പിച്ചത്. അന്ന് നാല് രൂപ കൂട്ടിയപ്പോള്‍ കര്‍ഷകന് 3.35 രൂപ ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments