Sunday, May 19, 2024
HomeKeralaഒക്ടോബര്‍ 26 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു ഡി എഫ്

ഒക്ടോബര്‍ 26 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു ഡി എഫ്

ഒക്ടോബര്‍ 26 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു ഡി എഫ്. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് യുഡിഎഫ് ഹര്‍ത്താല്‍.

ജില്ലയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ഭൂവിനിയോഗത്തെയും ബാധിക്കുന്ന ജനദ്രോഹ ഉത്തരവുകളാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.

ഇടുക്കി ജില്ലയ്ക്ക് മാത്രമായി 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമെ ഭൂമി ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments