കന്നഡ നടിയും എം.പിയുമായ രമ്യ(34) കോൺഗ്രസിന്റെ ഓൺലൈൻ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്. ട്വിറ്ററിൽ 4,83,000 ഫോളോവേഴ്സാണ് രമ്യക്കുള്ളത്. സാമൂഹിക മാധ്യമങ്ങളുടെയും ഐ റ്റി സംബന്ധമായ കാര്യങ്ങളുടെയും ചുമതല മാണ്ഡ്യ എം.പിയായ രമ്യക്ക് നൽകുമെന്നാണ് അറിയുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത്.
അഞ്ചു വർഷമായി കോൺഗ്രസിന്റെ ഐ.ടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദർ ഹൂഡ(39) നെ മാറ്റിയാണ് രമ്യയെ നിയമിക്കുന്നത്. ഒാൺലൈൻ രംഗത്ത് കോൺഗ്രസിന്റെ അവസ്ഥ വളരെ ശോചനീയമാണെന്ന് കണ്ടാണ് ചുമതല മാറ്റുന്നത്. ഇക്കാര്യങ്ങളെക്കുറിച്ചു ഒൗദ്യോഗികമായി പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല.