മുസ്ളിംലീഗ് നേതാവ് ആര്‍എസ്എസ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര വെള്ളിയാമ്പുറത്തെ ഓണാഘോഷമാണ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റും ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗവുമായ എം പി മുഹമ്മദ്ഹസന്‍ ഉദ്ഘാടനംചെയ്തത്. ആഘോഷത്തിനിടെ, ബിജെപി നേതാവായ രാജാമണിക്ക് മുഹമ്മദ്ഹസന്‍ ലഡു നല്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ലീഗ് അണികളില്നിന്നുയരുന്നത്. കൊടിഞ്ഞി ഫൈസല്വധത്തിന്റെ ഗൂഢാലോചനാ കേന്ദ്രമെന്ന ആരോപണമുള്ള നന്നമ്പ്ര വിദ്യാനികേതന്‍ സ്കൂള്‍ പ്രസിഡന്റാണ് രാജാമണി.
തിരുവോണദിനം വെള്ളിയാമ്പുറം അമ്പലപ്പടിയിലെ ആര്‍എസ്എസ് ശാഖയോട് ചേര്‍ന്നായിരുന്നു ഓണാഘോഷം. ബിഎംഎസ് ലോട്ടറി തൊഴിലാളി യൂണിയന് ജില്ലാ നേതാവായ വിജയന്, ആര്‍എസ്എസ് മണ്ഡലം നേതാവ് പ്രമോദ് എന്നിവരും പരിപാടികളില്‍ സജീവമായിരുന്നു. ഉദ്ഘാടനശേഷം വടംവലി മത്സരത്തിലും മുസ്ളിംലീഗ് നേതാവ് പങ്കെടുത്തു.
താന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഹമ്മദ്ഹസന്‍ പറഞ്ഞു. വെള്ളിയാമ്പുറം ബോയ്സ് ക്ളബ് ഭാരവാഹികള്‍ അവരുടെ ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചിരുന്നു. അതില്‍ ആര്‍എസ്എസുകാര്‍ പങ്കെടുത്തോയെന്ന് ശ്രദ്ധിച്ചില്ലെന്നും മുഹമ്മദ്ഹസന്‍ പറഞ്ഞു. അതേസമയം, ബോയ്സ്ക്ളബ് എന്ന പേരില്‍ വെള്ളിയാമ്പുറം മേഖലയില്‍ ക്ളബ് പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് ബിജെപി പ്രവര്‍ത്തന ഫണ്ട് ശേഖരണം ഉദ്ഘാടനംചെയ്ത വനിതാലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിന്റെ നടപടി ഏറെ വിവാദമായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നന്നമ്പ്രയിലെ ഓണാഘോഷം