ആ​റ​ന്മു​ള ബ്രാ​ൻ​ഡ് അ​രി മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​

rice

ആ​റ​ന്മു​ള ബ്രാ​ൻ​ഡ് അ​രി വീ​ണ്ടും വി​പ​ണി​യി​ല്‍. ജി​എ​സ്ടി പ്ര​കാ​രം നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി “ആ​റ​ന്മു​ള​യി​ലെ നെ​ല്ലി​ല്‍ നി​ന്നും ഉ​ത്പാ​ദി​പ്പി​ച്ച അ​രി’ എ​ന്ന പേ​രി​ല്‍ ചി​ല്ല​റ​യാ​യി വി​ല്‍​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​രി മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ല​യി​ലെ തി​രു​വ​ല്ല, അ​ടൂ​ര്‍, റാ​ന്നി ഡി​പ്പോ​ക​ളി​ൽ മാ​ത്ര​മാ​ണ് അ​രി​യു​ള്ള​ത്. കോ​ട്ട​യം – വൈ​ക്കം വെ​ച്ചൂ​രി​ലു​ള്ള ഓ​യി​ല്‍ പാം ​ഇ​ന്ത്യ​യു​ടെ യൂ​ണി​റ്റാ​യ മോ​ഡേ​ണ്‍ റൈ​സ് മി​ല്ലി​ല്‍ നി​ന്നാ​ണ് നെ​ല്ല് സം​സ്ക​രി​ച്ച് 50 കി​ലോ​യു​ടെ ചാ​ക്കി​ലാ​ക്കി അ​രി വി​ല്പ​ന​യ്ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​വി​ല്‍ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ പ​ത്ത​നം​തി​ട്ട​യി​ലു​ള്ള ഡി​പ്പോ​യി​ല്‍ മാ​ത്രം ഒ​ന്പ​ത് ലോ​ഡ് അ​രി​യാ​ണ് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.  ഒ​രു കി​ലോ അ​രി 33 രൂ​പ നി​ര​ക്കി​ലാ​ണ് ഓ​യി​ല്‍​പാം ഇ​ന്ത്യ ഡി​പ്പോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. മാ​വേ​ലി സ്റ്റോ​റി​ല്‍ നി​ന്നും സ​ബ്സി​ഡി​ക്ക് അ​ര്‍​ഹ​രാ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് കി​ലോ​യ്ക്ക് 25 രൂ​പ നി​ര​ക്കി​ലാ​ണ് അ​രി ല​ഭി​ക്കു​ന്ന​ത്.
സ​ബ്സി​ഡി​ക്ക് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​ര്‍ ഒ​രു കി​ലോ​യ്ക്ക് 36 രൂ​പ ന​ല്‍​ക​ണം. ആ​റ​ന്മു​ള​യി​ലെ പാ​ട​ശേ​ഖ​ര സ​മി​തി മു​ഖാ​ന്തി​ര​മാ​ണ് ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും ഓ​യി​ല്‍​പാം ഇ​ന്ത്യ നെ​ല്ല് വാ​ങ്ങു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള പ്ര​തി​ഫ​ലം ബാ​ങ്ക് മു​ഖേ​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ഞ്ചു കി​ലോ, 10 കി​ലോ പാ​ക്ക​റ്റി​ല്‍ ആ​റ​ന്മു​ള ബ്രാ​ൻ​ഡ് അ​രി എ​ന്ന് പ്രി​ന്‍റ് ചെ​യ്താ​ണ് ന​ല്‍​കി​യി​രു​ന്ന​ത്.  സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ലെ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​നി​ലെ സ്റ്റാ​ളി​ലും ല​ഭ്യ​മാ​യി​രു​ന്നു. കി​ട​ങ്ങ​ന്നൂ​രി​ലു​ള്ള മാ​വേ​ലി സ്റ്റോ​റി​ല്‍ ആ​റ​ന്മു​ള അ​രി വാ​ങ്ങു​ന്ന​തി​ന് തി​ര​ക്ക് അ​നു​ഭ​വ​ന​പ്പെ​ടു​ന്നു​ണ്ടെ​ന്നും സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.