സെ​ക്സി ദുർഗയ്ക്ക് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം

sexy durga

മ​ല​യാ​ളി​യാ​യ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ് സെ​ക്സി ദുർഗയ്ക്ക് മുംബൈ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം. ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മാ​ണ് സി​നി​മ നേ​ടി​യ​ത്. അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള റോ​ട്ട​ർ ഡാം ​ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ സൈ​ഗ​ർ പു​ര​സ്കാ​രം നേ​ടി​യ സി​നി​മ​യാ​ണ് സെ​ക്സി ദു​ർ​ഗ. എ​ട്ടോ​ളം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്ത സെ​ക്സി ദു​ർ​ഗ​യെ തിരുവനന്തപുരം അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സം​വി​ധാ​യ​ക​ൻ സി​നി​മ പി​ൻ​വ​ലി​ച്ചി​രു​ന്നു.