മ​ന്ത്രി തോ​മ​സ് ചാ​ണ്ടി അ​വ​ധി​യി​ൽ പോ​കു​ന്നു​;വ്യാജ വാ​ർ​ത്ത

Thomas Chandy

ചി​കി​ത്സാ​ർ​ഥം ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി അ​വ​ധി​യി​ൽ പോ​കു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​വ​ധി​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​ക​യോ, വാ​ക്കാ​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. റി​സോ​ർ​ട്ട് പ്ര​ശ്ന​ത്തി​ൽ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നി​രി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്നു എ​ന്ന രീ​തി​യി​ൽ ചി​ല​ർ വാ​ർ​ത്ത ച​മ​യ്ക്കു​ന്ന​ത് നി​ക്ഷി​പ്ത താ​ത്പ​ര്യ​ത്തോ​ടെ​യാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു.

ന​വം​ബ​ർ ആ​ദ്യം മു​ത​ൽ ഒ​രു മാ​സ​ത്തെ അ​വ​ധി​ക്കാ​ണു മു​ഖ്യ​മ​ന്ത്രി​യോ​ട് അ​നൗ​ദ്യോ​ഗി​ക​മാ​യി മ​ന്ത്രി അ​നു​മ​തി തേ​ടി​യി​ട്ടു​ള്ള​തെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. കൈ​യി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​രു കൈ ​ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൈ​യ്ക്കു ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​ന്നേ​ക്കും. അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യ്ക്കു പോ​കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ആ​ലോ​ച​ന​യെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.