Friday, April 26, 2024
Homeപ്രാദേശികം19 വയസ്സുകാരായ മോഷണവീരന്മാരെ രാത്രിയിൽ ആറന്മുള പൊലീസ് പൊക്കി

19 വയസ്സുകാരായ മോഷണവീരന്മാരെ രാത്രിയിൽ ആറന്മുള പൊലീസ് പൊക്കി

19 വയസ്സുകാരായ മോഷണ വീരന്മാരെ ആറന്മുള പൊലീസ് രാത്രിയിൽ പിടികൂടി. പുന്നയ്കാട് സ്വദേശിയുടെ കടയിൽ നിന്നു പണവും എടിഎം കാർഡും യുവാക്കൾ മോഷ്ടിച്ചിരുന്നു. എഴുമറ്റൂർ സ്വദേശി ഉമേഷ് കുമാർ , പുല്ലാട് സ്വദേശി റിനു ചന്ദ്രൻ  എന്നിവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ ആറന്മുള എസ്ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണു കള്ളി വെളിച്ചത്തായത്.

ഒക്ടോബർ 4 നു പുന്നയ്ക്കാട് എം.ജി. ജോർജിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട രാത്രിയിൽ കുത്തി തുറന്ന് 4000 രൂപയും എടിഎം കാർഡും ലൈറ്റുകളും മറ്റു സാധനങ്ങളും കൈക്കലാക്കുകയായിരുന്നു . തുടർന്ന് മോഷ്ടിച്ച എ ടി എം കാർഡ് ഉപയോഗിച്ച് തിരുവല്ല സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്നു പണം പിൻവലിച്ചു .

തിരുവല്ലയിൽ ബൈക്ക് മോഷണക്കേസിലെ പ്രതിയാണ് ഉമേഷ് കുമാർ. എസ്ഐ അജിത്ത് കുമാർ, ജൂനിയർ എസ്ഐമാരായ ബിനോദ്, ആദർശ്, എഎസ്ഐമാരായ സി.കെ. വേണു, അനിൽ, അജി, സിപിഒമാരായ രതീഷ്, ഉദയൻ, വിപിൻ രാജ് എന്നിവർ അടങ്ങിയ സംഘമാണു ബുദ്ധിപൂർവ്വമായ നീക്കത്തിലൂടെ പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments