ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ദേവസ്വം മാനേജര്‍ അറസ്റ്റിൽ

നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ദേവസ്വം മാനേജര്‍ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈ (65) യെ അമ്ബലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാംബുകളിലേക്കു വിതരണം ചെയ്യുന്നതിന് കളക്‌ട്രേറ്റില്‍നിന്നെത്തിയ സാധനങ്ങളില്‍നിന്ന് 5- ചാക്ക് അരി, ഒരു ചാക്ക് ചെറുപയര്‍, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാല്‍പ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രി 11:30- ഓടെയായിരുന്നു സംഭവം. പുറക്കാട്ടെ വേണുഗോപാല ദേവസ്വം മാനേജര്‍ കൂടിയായ രാജീവ് പൈ ദേവസ്വത്തിന്റെ അധീനതയിലുള്ള കെട്ടിടം ക്യാംപിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാനായി രണ്ടു മുറികള്‍വിട്ടു നല്‍കിയിരുന്നു. ഇതില്‍ ഒരു മുറിയില്‍ വസ്ത്രങ്ങളും മറ്റൊന്നില്‍ അരിയുള്‍പ്പടെയുള്ള സാധനങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ രാജീവ് പൈ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങള്‍ തലച്ചുമടായി മാറ്റുകയായിരുന്നു. സംശയം തോന്നിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിവരം സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ദേവസ്വത്തിന്റെ സാധനങ്ങളാണന്നു പറഞ്ഞു. ഇതിനിടെ കൂടുതല്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പൊലീസുമെത്തിയതോടെ പുറക്കാട് വില്ലേജിലെ ജീവനക്കാരന്റെ അറിവോടെയാണ് സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. മോഷണത്തില്‍ വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റും തകഴി സ്വദേശിയുമായ സന്തോഷിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെ പിടികൂടുന്നതിന് പൊലീസ് ശ്രമമാരംഭിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള അടിപിടി കേസില്‍ പ്രതിയായ സന്തോഷ് ഒളിവിലാണന്ന് പൊലീസ് പറഞ്ഞു. വാതില്‍ തല്ലിതകര്‍ക്കല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി അമ്ബലപ്പുഴ കോടതിയില്‍ ഹാജരാക്കിയ രാജീവ് പൈയെ റിമാന്റു ചെയ്തു.