ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ; കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും

supreme court

സംസ്ഥാനത്തെ രണ്ട്​ ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. റോഡുകളുടെ എൻ.എച്ച്​ പദവി മാറ്റിയ ഹൈക്കോടതി വിധിക്കെതിരെയാവും സുപ്രീംകോടതിയെ സമീപിക്കുക. ഇൗ മാസം എട്ടിന്​ മദ്യ വിരുദ്ധ സമിതി നിയമസഭ മാർച്ച്​ നടത്താനും തീരുമാനമായിട്ടുണ്ട്​.

അതേ സമയം, കെ.സി.ബി.സിക്ക്​ സുപ്രീംകോടതിയിൽ പോകാൻ അവകാശമുണ്ടെന്നായിരുന്നു എക്​സൈസ്​ മന്ത്രതി ടി.പി രാമകൃഷ്​ണ​​​െൻറ പ്രതികരണം. മദ്യശാലകൾ പൂട്ടിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകളൊന്നുമില്ല. വിവേചനം ഇല്ലാതാക്കാനാണ്​ മദ്യശാലകൾക്ക്​ എൻ.ഒ.സി നൽകുന്നതിന്​ തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം ഇല്ലാതാക്കിയ ഒാർഡിനൻസ്​ ഇറക്കിയതെന്നും രാമകൃഷ്​ണൻ പറഞ്ഞു.

കണ്ണൂർ കുറ്റിപ്പുറം , അരൂർ കഴക്കൂട്ടം എന്നീ റോഡുകളുടെ ദേശീയ പാത പദവിയാണ്​ ഹൈകോടതി വിധിയോടെ നഷ്​ടമായത്​. ഇതോടെയാണ്​ ഇവിടെ പ്രവർത്തിച്ചിരുന്നു മദ്യശാലകൾ വീണ്ടും തുറക്കുന്നതിന്​ വഴിയൊരുങ്ങിത്​.