ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകാഞ്ഞതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി തങ്ങള്‍ക്കു നല്‍കിയ വാക്ക് പാലിച്ചില്ലെന്നും അദേഹം ആഞ്ഞടിച്ചു.
എസ്എന്‍ഡിപി ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചേര്‍ത്തലയില്‍ പറഞ്ഞു.