പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ പഴയനോട്ടുകള്‍ നിക്ഷേപിക്കാം

ജൂണ്‍ 30 വരെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാം. നവംബര്‍ 8 നും ഡിസംബര്‍ 30 നുമിടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്കും പഴയനോട്ടുകള്‍ മാര്‍ച്ച്‌ 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിതശാഖകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. പരമാവധി 25,000 രൂപ മാത്രമേ നിക്ഷേപിക്കാനാവൂ.
ഇനി പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നവര്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കണം. അതിന്റെ മാതൃക റിസര്‍വ് ബാങ്ക് പുറത്തിറക്കും. വ്യാജ സത്യവാങ്മൂലം നല്‍കിയാല്‍ 50,000 രൂപയുടെ പിഴശിക്ഷ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ അറിയിച്ചു.