ജനുവരി ഒന്ന് മുതല്‍ 4,500 രൂപ എടിഎമ്മുകളില്‍ നിന്ന് പിൻവലിക്കാം

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ 4,500 രൂപ പ്രതിദിനം പിന്‍വലിക്കാം. നേരത്തെ ഇത് 2,500 രൂപയായിരുന്നു.എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തന്നെ തുടരും. നോട്ട് നിരോധനത്തിന് ശേഷം പൊതുജനങ്ങള്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മോദി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തിയായ വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം വന്നത്.
പുതിയ 500 ന്റെ നോട്ടുകളാവും ഇത്തരത്തില്‍ എടിഎമ്മുകള്‍ വഴി ലഭിക്കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000 രൂപയായിരുന്നു. പിന്നീട് ഇത് 2500 ആയി ഉയര്‍ത്തിയിരുന്നു.