Friday, May 3, 2024
HomeNationalമദ്യപിക്കണമെങ്കിൽ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും

മദ്യപിക്കണമെങ്കിൽ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും

ഇനി മദ്യം കഴിക്കാനും ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരും. കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി പോലീസുമായി സഹകരിച്ച പ്രവര്‍ത്തിക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന (CADD) നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഡല്‍ഹി പോലീസും എക്സൈസ് വകുപ്പും. ഡല്‍ഹിയില്‍ 25 വയില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ യാതൊരു തടസവുമില്ലാതെ ഏതു പ്രായക്കാര്‍ക്കും മദ്യഷോപ്പുകളിലും ഹോട്ടലുകളിലും മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍പെടുന്നവരിലേറെയും കൗമാരക്കാരുമാണ്. ഇതിന് തടയിടാനാണ് വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷം മതി മദ്യവില്‍പനയെന്ന തീരുമാനം നടപ്പാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments