ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് : പ്രതിമാസം 249 രൂപയ്ക്ക് ദിവസം 10 ജിബി ഡേറ്റ

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ

രാജ്യത്തെ ടെലികോം മേഖലയെ ഒന്നടങ്കം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എൽ വിവിധ വിഭാഗങ്ങളിലായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുന്നത്. വൻ ഓഫറുകൾ നല്‍കി 3ജി ഉപയോക്താക്കളെ അദ്ഭുതപ്പെടുത്തിയ ബിഎസ്എൻഎൽ ഇപ്പോൾ ബ്രോഡ്ബാൻഡ് വരിക്കാരെയും പിടിക്കാനുള്ള നീക്കത്തിലാണ്.

ജിയോയുടെ സൗജന്യ സേവനങ്ങൾ അവസാനിക്കാൻ പോകുന്നതോടെ ഭൂരിഭാഗം ഉപയോക്താക്കളെയും ബിഎസ്എൻഎല്ലിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. പ്രതിമാസം 249 രൂപയ്ക്ക് ദിവസം 10 ജിബി ഡേറ്റയാണ് ബ്രോഡ്ബാൻഡ് വരിക്കാർക്കായി ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. മറ്റു കമ്പനികളുടെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ ആകർഷിക്കാനും ഈ പുതിയ ഓഫറിന് സാധിക്കുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്.

ബ്രോഡ്ബാൻഡ് കണക്‌ഷണിൽ ദിവസം 10 ജിബി ഡേറ്റ ഉപയോഗിക്കുന്നതിനോടൊപ്പം രാത്രി ഒൻപത് മുതൽ രാവിലെ ഏഴ് വരെയുള്ള എല്ലാ കോളുകളും സൗജന്യമായി വിളിക്കാം. കൂടാതെ ഞായറാഴ്ചകളിലെ കോളുകൾ പരിധിയില്ലാതെ ഫ്രീയായി വിളിക്കാനാകും. ബ്രോഡ്ബാൻഡ് സർവീസ് നൽകുന്നവരിൽ ഏറവും മികച്ച ഓഫർ ബിഎസ്എൻഎൽ മാത്രമാണ് നൽകുന്നതെന്ന് കമ്പനി ഡയറക്ടർ എൻ.കെ ഗുപ്ത പറഞ്ഞു. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിലേക്ക് പുതിയ വരിക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പാക്കേജ്.