Sunday, October 13, 2024
HomeNationalയുവതിക്ക് സുഖപ്രസവം ; സിംഹങ്ങൾ സാക്ഷി

യുവതിക്ക് സുഖപ്രസവം ; സിംഹങ്ങൾ സാക്ഷി

സാധാരണയായി പ്രസവത്തിന്​ കൂട്ടിരിക്കുന്നത്​ ബന്ധുക്കളും വീട്ടുകാരുമാണ്​. എന്നാൽ, അഹമ്മദാബാദ് ലുനാസാപുര്‍ ​സ്വദേശി മാങ്കുബെൻ മക്​വാനയുടെ പ്രസവത്തിന്​ കൂട്ടിരുന്നത്​ സിംഹങ്ങളായിരുന്നു. പുലർച്ചെ ​കൊടുംകാട്ടിൽ നടന്ന പ്രസവത്തിന്​ മറ്റാരെ കൂട്ടുകിട്ടാനാണ്​.

ജൂൺ 29ന്​ ഗിർ വനങ്ങൾക്കുള്ളിലാണ്​ സംഭവം. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാട്ടിനുള്ളിലാണ്​ മാങ്കുബെൻ മക്​വാന എന്ന 32കാരി പ്രസവിച്ചത്​. ആംബുലൻസിലായിരുന്നു യാത്ര. വെള്ളിയാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. ജാഫര്‍ബാദിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനത്തിനുള്ളി​ലെത്തിയപ്പോൾ പ്രസവവേദന തുടങ്ങുകയായിരുന്നു. അശോക്​ മക്വാന എന്ന നഴ്​യിരുന്നു കൂടെയുണ്ടായിരുന്നത്​.

പ്രസവവേദന തുടങ്ങിയപ്പോൾ വാഹനം നിർത്താൻ ഡ്രൈവറോട്​ നഴ്​സ്​ ആവശ്യപ്പെട്ടു. പ്രസവം നടക്കു​മ്പോൾ ആംബുലൻസിനെ ചുറ്റി 12ഒാളം സിംഹങ്ങൾ നിലയുറപ്പിച്ചു. ചുറ്റും കൂരിരുട്ട്​, കൂട്ടിന്​ സിംഹങ്ങളും. എന്തു ചെയ്യണമെന്നറിയാതെ ഭയന്ന നിമിഷങ്ങൾ. ആ സംഭവം ഒാർത്തെടുക്കുമ്പോൾ മാങ്കുബെൻ മാക്​വാന ഇപ്പോഴും ഭയന്നു വിറക്കുന്നു.

സിംഹങ്ങളുടെ ചലനങ്ങൾ നിരീക്ഷിച്ച ഡ്രൈവർ, അശോകിനും മാങ്കുബെന്നിനും ധൈര്യം നൽകി. സിംഹങ്ങളെ അകറ്റാനായി പതുക്കെ വാഹനം മുന്നോട്ടെടുത്തു. ആ സമയം ആംബുലന്‍സിനകത്ത് യുവതിയുടെ പ്രസവമെടുക്കുന്ന തിരക്കിലായിരുന്നു അശോക്. 20 മിനിട്ടോളം പ്രസവം നീണ്ടു. ആ സമയമത്രയും ആംബുലൻസിനോട് ചേർന്ന് വലിയ സിംഹക്കൂട്ടം തന്നെയുണ്ടായിരുന്നു. കൂരിരുട്ടത്ത്​ കൊടുംകാട്ടിനുള്ളിൽ സിംഹങ്ങളെ സാക്ഷി നിർത്തി മാങ്കുശബൻ മാക്​വാന ആൺ കുഞ്ഞിന്​ ജൻമം നൽകി.

വാഹനം മുന്നോട്ടു നീങ്ങുമ്പോൾ വാഹനത്തി​ന്റെ വെളിച്ചത്തിനും ചലനത്തിനും അനുസരിച്ച് സിംഹങ്ങളും നീങ്ങി; ഭയന്നു പോയ നിമിഷങ്ങൾ അശോക് ഓര്‍ക്കുന്നു. പിന്നീട്​ ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments