നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടയായ അമ്മയ്‌ക്കെതിരെ നടി രഞ്ജിനി. സംഘടനയുടെ പേരില്‍ മാത്രമേ അമ്മയുള്ളൂ, തീരുമാനങ്ങളെടുക്കുന്നത് അച്ഛന്‍മാരാണെന്നും രഞ്ജിനി പരിഹസിച്ചു. അമ്മയെന്ന പേരിന് യോജിക്കുന്നതല്ല സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്നും രഞ്ജിനി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്.
മലയാള സിനിമയില്‍ സ്ത്രീ സമത്വമില്ല എന്നത് തനിക്ക് ലജ്ജയുളവാക്കുന്നുവെന്ന് രഞ്ജിനി പറഞ്ഞു. മലയാളത്തിലെ പുതിയ വനിതാ സംഘടനയ്‌ക്കെതിരെയും രഞ്ജിനി ആഞ്ഞടിച്ചു. മലയാളത്തിലെ നടിമാര്‍ക്ക് ഇത് മോശം കാലമാണ്. കൂട്ടത്തിലൊരാള്‍ക്കെതിരെ ക്രൂരമായ ആക്രമണമുണ്ടായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
28-ാം തീയതി എന്താണ് നാം കണ്ടത് അമ്മയില്‍ പ്രധാന പദവികളിലെല്ലാമുള്ളത് അച്ഛന്‍മാരാണ്. ആ അച്ഛന്‍മാരുടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അമ്മയെയും അവിടെ കണ്ടു. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും രഞ്ജിനി ചോദിച്ചു.