Wednesday, May 1, 2024
HomeKerala"എന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു" റിമി ടോമി

“എന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു” റിമി ടോമി

കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗായിക റിമി ടോമിയുടെ വെളിപ്പെടുത്തല്‍. അന്ന് അച്ഛന്റെ സുഹൃത്ത് കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി പറഞ്ഞു. ഒരു ചാനല്‍ റിയാലിറ്റി ഷോയുടെ വേദിയിലായിരുന്നു റിമി ഇക്കാര്യം പങ്കുവച്ചത്. തമാശ രൂപേണയാണ് റിമി തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി ‘കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറിയ പ്രായത്തില്‍ തനിക്കുണ്ടായിട്ടുണ്ട്. എന്നെ പണ്ട് പിടിച്ചുകൊണ്ട് പോയിട്ടുണ്ട് , വീട്ടുകാരുടെ കഷ്ടകാലത്തിന് തിരിച്ചുകൊണ്ടെത്തിച്ചെന്നും റിമി പറഞ്ഞു.
‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായിരുന്നു അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്ബോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്ബോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ ചാക്കില്‍ക്കെട്ടി കൊണ്ടു പോകാന്‍ തുടങ്ങുകയായിരുന്നു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചെന്നും റിമി പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments